മെഡിക്കല്‍ പ്രവേശനം അവസാനിച്ചു

Friday 7 October 2016 10:29 pm IST

തിരുവനന്തപുരം: മെഡിക്കല്‍കോളേജുകളിലേക്കുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റും ഇന്നലെ അവസാനിച്ചു. കോടതിവിധികളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത സ്വകാര്യ മെഡിക്കല്‍കോളേജുകളിലും സര്‍ക്കാര്‍-മാനേജുമെന്റ് സീറ്റുകളിലും ഇതോടെ പ്രവേശന നടപടികള്‍ അവസാനിച്ചു. സുപ്രീം കോടതി വിധിപ്രകാരം ഇന്നലെ വരെ പ്രവേശന നടപടികള്‍ക്ക് തീയതി നീട്ടി നല്‍കുകയായരുന്നു. എന്നാല്‍ മേല്‍നോട്ടസമിതി ജസ്റ്റിസ് ജയിംസ് കമ്മറ്റി പ്രവേശനം റദ്ദ്‌ചെയ്ത കണ്ണൂര്‍, കരുണ, കെഎംസിടി കോളേജുകള്‍ ഹൈക്കോടതി വിധിയിലൂടെ 10 ലക്ഷം ഫീസിന് അനുമതി നേടി അവസാനഘട്ടത്തില്‍ പ്രവേശനം നടത്തി. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട കോളേജുകളില്‍ ഒഴിഞ്ഞുകിടന്ന 15 സീറ്റുകളിലും കെഎംസിടി-150, കരുണ കോളേജ്-100, ,കണ്ണൂര്‍-150 ഉം ഉള്‍പ്പെടെ 415 സീറ്റുകളിലേക്കാണ് പ്രവേശന നടപികള്‍ നടന്നത്. 138 ബിഡിഎസ് സീറ്റുകളിലും പ്രവേശനം നടന്നു. ഉച്ചയോടെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജ്ജി തള്ളിയതോടെ 10 ലക്ഷം ഫീസ് നിരക്കില്‍ മൂന്ന് കോളേജുകളിലും പ്രവേശനം നടന്നു. പ്രവേശനം നടത്താനാകാത്ത സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കട്ടെ എന്നാണ് കോടതി ഉത്തരവ്. രാത്രി വൈകിയാണ് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ പ്രവേശന നടപടികള്‍ അവസാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.