കോട്ടയം: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എബിവിപി കോട്ടയത്ത് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ്. പരിക്കേറ്റ മൂന്ന് ജില്ലാനേതാക്കളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ വി.എസ്. വിഷ്ണു, ജില്ലാകമ്മറ്റിയംഗം ടി.സി. മണിക്കുട്ടന്, ഗോകുല്‍ രമേഷ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് ലാത്തി വീശുകയായിരുന്നുവെന്ന് എബിവിപി നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ്, ജില്ലാ കണ്‍വീനര്‍ അരുണ്‍ കെ.സി., ജോയിന്റ് കണ്‍വീനര്‍ സൂരജ് എന്നിവര്‍ക്കും പരിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: