മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പണിമുടക്കി

Friday 7 October 2016 10:43 pm IST

കളമശേരി: എറണാകുളം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥികളും ഹൗസ്‌സര്‍ജ്ജന്മാരും പണിമുടക്ക് നടത്തി. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. മെഡിസിന്‍ വിഭാഗം മേധാവി ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് കാരണമെന്നും ഡോക്ടര്‍മാരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ നടത്തുന്ന ശ്രമം അനുവദിക്കില്ലെന്നും സമരക്കാര്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ കുത്തിയിരുന്നാണ് ഹൗസ് സര്‍ജ്ജന്മാരും പിജി വിദ്യാര്‍ഥികളും സമരം തുടങ്ങിയത്. 11 മണിയോടെ പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ച സമരക്കാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ പണിമുടക്ക് നിര്‍ത്തില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ.വി.കെ. ശ്രീകല വ്യക്തമാക്കി. പോലീസും സമരക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ഇന്ന് മന്ത്രിയുടെ തീരമാനം വരുന്നതുവരെ പണിമുടക്ക് തുടരും. ഡോക്ടര്‍മാരുടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചില്ല. അത്യാഹിത വിഭാഗത്തിലും പ്രസവ വാര്‍ഡിലും ജോലിചെയ്യുന്ന മുപ്പതോളം ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരായി. പിജി വിദ്യര്‍ത്ഥികളും ഹൗസ് സര്‍ജ്ജന്മാരും അടങ്ങുന്ന 160 ഡോക്ടര്‍മാരാണ് 24 മണിക്കൂര്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.