പട്ടിമറ്റം: അമ്പലമുകള്‍ ബിപിസിഎല്‍ കൊച്ചിന് റിഫൈനറിയില്‍നിന്നും കഴിഞ്ഞ ദിവസമുണ്ടായ വാതകച്ചോര്ച്ചയെതുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗവ.സ്കൂളിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അമ്പലമുകളിലെ എഎംഎഎസ് ഡിസ്പെന്‍സറി കിടത്തിചികിത്സാസൗകര്യമുള്ള ഇഎസ്ഐ ആശുപത്രിയായി ഉയര്‍ത്തണമെന്നും പരിസരവാസികള്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും കമ്പനിയിലെ തൊഴിലവസരങ്ങളില്‍ മുന്‍ഗണന നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കൂടാതെ ഈമേഖലയില്‍ രൂക്ഷമായ പൊടിശല്യത്തിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണണമെന്നും ബിജെപിആവശ്യപ്പെട്ടു.
ബിജെപി പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.സി.വിനോജ് അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ മുന്നണി സംസ്ഥാനജോ.കണ്‍വീനറും ആദിവാസി ഗോത്രമഹാസഭ നേതാവുമായ സി.കെ.ജാനു ബിപിസിഎല്‍ ഗെയിറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് മനക്കേക്കര, വൈസ് പ്രസിഡന്റ് സജീഷ് മറ്റക്കുഴി, ജില്ല ജനറല്‍ സെക്രട്ടറി ശ്രീകാന്ത്, ജില്ലസമിതിയംഗം ഷാജി ജോര്‍ജ്ജ്, ഒബിസി മോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി എം.ആര്.രാജീവ്, സി.എം.നാസര്‍, ടി.കെ.രാജു, പി.സി.കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. തിരുവാണിയൂര്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബിജുസുരേന്ദ്രന് സ്വാഗതവും ബിജുരാജപ്പന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: