തിരുവനന്തപുരം: ഐഎസ് ഭീകരതക്കെതിരെയും ഭീകരതക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെയും ബിജെപിയുടെയും എന്‍ഡിഎയുടെയും ആഭിമുഖ്യത്തില്‍ ഇന്ന് 11 മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ജ്വാലയും ബഹുജന ധര്‍ണ്ണയും നടത്തുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പറഞ്ഞു.
ഒ. രാജഗോപാല്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വക്കേറ്റ് എസ്. സുരേഷ് ഉള്‍പ്പെടെ നിരവധി സംസ്ഥാന, ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ധര്‍ണ്ണയില്‍ പങ്കെടുക്കും.
മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ പങ്കെടുക്കുന്നവര്‍: കൊല്ലം കെ.പി ശ്രീശന്, പത്തനംതിട്ട വി.വി.രാജേഷ്, ആലപ്പുഴകെ.സുരേന്ദ്രന്, കോട്ടയംഎം.ടി.രമേശ്, ഇടുക്കിജോര്ജ്ജ് കുര്യന്, എറണാകുളംപി.കെ. കൃഷ്ണദാസ്, തൃശൂര്സി.കെ. പത്മനാഭന്, പാലക്കാട് എ.എന്‍.രാധാകൃഷ്ണന്, മലപ്പുറം ജെ.ആര്.പത്മകുമാര്‍, കോഴിക്കോട്അഡ്വ പി.എസ്.ശ്രീധരന്‍പിള്ള, വയനാട്പി.എം.വേലായുധന്, കണ്ണൂര്ശോഭാ സുരേന്ദ്രന്, കാസര്‍കോട് വി.മുരളീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: