കണ്ണൂര്‍: കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര് ഡി അറ്റസ്റ്റേഷന് പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 27 ന് രാവിലെ 8.30 മുതല്‍ 12.30 മണിവരെ നടത്തും. അതിനുവേണ്ടിയുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റഡ് അപേക്ഷയുമായി എത്തണം. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും തീയ്യതി 27/10/2016 എന്നും ആയിരിക്കണം. അന്നേ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സെന്ററില്‍ അറ്റസ്റ്റേഷന് ഉണ്ടായിരിക്കുന്നല്ല. ഫോണ്‍ 0495-2304885, 0497-2765310.
പ്രതികരിക്കാൻ ഇവിടെ എഴുതുക: