തലശ്ശേരി സ്വദേശിയുടെ വെബ്‌സൈറ്റ് പാക്കിസ്ഥാന്‍കാരന്‍ ഹാക്ക് ചെയ്തു

Saturday 8 October 2016 12:47 am IST

തലശ്ശേരി: തലശ്ശേരി സ്വദേശിയായ റിയല്‍ എസ്റ്റേറ്റ്ബിസിനസ്സുകാരന്റെ വെബ് സൈറ്റ് പാക് സ്വദേശി ഹാക്ക് ചെയ്തതായി പരാതി. ലോഗന്‍ സ് റോഡില്‍ ഐശ്വര്യ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കനകചന്ദ്ര അസോസിയേറ്റ്‌സ് എന്ന സ്ഥാപനം നടത്തുന്ന ചിറക്കരയിലെ ഷാജീസ് ചന്ദ്രയുടെ ംംം.സലൃമഹമഹമിറ മെഹല.രീാ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. ഇന്നലെ രാവിലെ ബിസിനസ് ആവശ്യാര്‍ത്ഥം സൈറ്റ് തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടതെന്ന് ഷാജീസ് ചന്ദ്ര പറഞ്ഞു. പാര്‍ട്രിയേറ്റ് ഓഫ് പാക്കിസ്ഥാന്‍ എന്ന പേരിലാണ് സൈറ്റില്‍ അജ്ഞാതന്‍ നുഴഞ്ഞുകയറിയത്. പാക്കിസ്ഥാനെതിരെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് മറുപടിയാണ് ഈ സൈബര്‍ യുദ്ധമെന്നായിരുന്നു സന്ദേശം. സൈറ്റ് നിര്‍മ്മിച്ച വിതരണം ചെയ്തവര്‍ക്ക് വിവരം നല്‍കിയപ്പോള്‍ ഇവരുടെ സൈറ്റ് മുഴുവനുമായി ഹാക്ക് ചെയ്തിട്ടുണ്ടെന്നും പെട്ടെന്നുതന്നെ പൂര്‍വ്വസ്ഥിതിയിലാക്കാമെന്നുമായിരുന്നു മറുപടി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.