ദേശരക്ഷാ സംഗമം സംഘടിപ്പിച്ചു കണ്ണൂര്‍ മതഭീകരതയുടെ ഒളിയിടമായി മാറുന്നു: വത്സന്‍ തില്ലങ്കേരി

Saturday 8 October 2016 12:48 am IST

പാനൂര്‍: കണ്ണൂര്‍ മതഭീകരതയുടെ ഒളിയിടമായി മാറുകയാണെന്നും,പാര്‍ട്ടിഗ്രാമങ്ങള്‍ ഭീകരതയുടെ സുരക്ഷിതകേന്ദ്രങ്ങളാവുകയാണെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍തില്ലങ്കേരി പറഞ്ഞു.പെരിങ്ങത്തൂരില്‍ ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഢലം കമ്മറ്റി സംഘടിപ്പിച്ച ദേശാരക്ഷാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്നും ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല.ഇവിടെ കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം സജീവമാണെന്ന് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നു.ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സിപിഎമ്മിനു ഒഴിഞ്ഞു മാറാനാവില്ല.ഇവിടെ കനകമലയില്‍ ആടുമേയ്ക്കാന്‍ വന്ന നിരപരാധികളായ യുവാക്കളെ കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ അറസ്റ്റു ചെയ്തിരിക്കുന്നൂവെന്ന വിചിത്രവാദമാണ് സിപിഎം നേതാവ് ടികെ.ഹംസയുടേത്.ഐഎസിനെ അനുകൂലിക്കുക എന്നത് ഐഎസ് ഭീകരതയേക്കാള്‍ കാഠിന്യമേറിയതാണ്. ഈ നേതാവിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സിപിഎമ്മിനു സാധിച്ചിട്ടില്ല.ആര്‍എസ്എസ് ഉളളതു കൊണ്ടാണ് ഐഎസ് ഉണ്ടാകുന്നതെന്നാണ് സിപിഎമ്മിന്റെ വാദം.അങ്ങു സിറിയയിലും,ഇറാഖിലും,അഫ്ഖാനിസ്ഥാനിലും ആര്‍എസ്എസ് ഉളളതു കൊണ്ടാണോ ഐഎസ് പ്രവര്‍ത്തിക്കുന്നതെന്ന് വത്സന്‍തില്ലങ്കേരി ചോദിച്ചു.യുവാക്കള്‍ ഐഎസ് അനുകൂല പ്രചരണം നടത്തിയതിനു മുസ്ലീംരാഷ്ട്രമായ സൗദി നടപടിയെടുക്കുന്നു.അവരെ നാടുകടത്തുന്നു.ഇവിടെ എന്തും എല്ലാവര്‍ക്കുമാകാം.പോപ്പുലര്‍ഫ്രണ്ടുകാര്‍ ആളുകളുടെ കണ്ണില്‍പൊടിയിടാനെങ്കിലും ഐഎസ് ബന്ധമുളള പാര്‍ട്ടിപത്രജീവനക്കാരനെ പുറത്താക്കി.ഇതു പോലും സിപിഎം ചെയ്യുന്നില്ല.പോപ്പുലര്‍ഫ്രണ്ടിന്റെ ഉയര്‍ന്ന നിലയാണ് ഐഎസ്.ഇതില്‍ മാറ്റമൊന്നുമില്ല.അമ്മ ആയാലും,മോള് ആയാലും അതു പെണ്ണാണെന്നു പറയുന്നതു പോലെയാണ് ഇത്. ഭീകരതയ്ക്ക് മതമില്ലായെന്ന് പറയുന്നത് ശുദ്ധഭോഷ്‌കത്തരമാണ്.ഖുറാനിലെ ആയത്തുകള്‍ ഉരുവിട്ടാണ് ഭീകരര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ തലയറക്കുന്നതും,പാവങ്ങളെ ക്രൂരമായി അക്രമിക്കുന്നതു.മതമില്ലെന്നു പറഞ്ഞ് അതിനെ ന്യായീകരിക്കാനാണ് ചിലരുടെ ശ്രമം.കേരളനിയമസഭയില്‍ ഐഎസ് പ്രവര്‍ത്തകരെ പിടികൂടിയതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം തന്നെ ശ്രദ്ധേയമാണ്.ഇതിന്റെ പേരില്‍ ഒരു സമുദായത്തിനെതിരെ ആരും തിരിയാന്‍ ശ്രമിക്കേണ്ടെന്ന് പിണറായി വിജയന്‍ പറയുമ്പോള്‍ സിപിഎമ്മിന്റെ മുതലെടുപ്പ് വ്യക്തമാക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം,പട്ടിണി,ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ എന്നിവ കൊണ്ടാണ് ഭീകരത വളരുന്നതെന്ന് കപടമതേതരവാദികള്‍ വാദിക്കുകയാണ്.അങ്ങിനെയെങ്കില്‍ കേരളം ഇതുവരെ മാറി മാറി ഭരിച്ച ഇടതും,വലതുമാണ് ഭീകരന്‍മാരെ സൃഷ്ടിച്ചതെന്ന് അടിവരയിട്ടു പറയേണ്ടി വരും.ഐസ് ഒരു സംഘടനയല്ല.അതു ഒരു മനോഭാവമാണ്.ഇതിനെ വിപാടനം ചെയ്യാന്‍ ശ്രമിക്കേണ്ടവര്‍ പിന്തുണ നല്‍കുന്ന വിചിത്രകാഴ്ചയാണ് ഇവിടെ കാണുന്നത്.ഇവിടെ ഐഎസ് പ്രവര്‍ത്തനം സജീവമാണെന്ന് കണ്ടെത്തിയതും, ചിലരെ പിടികൂടിയതും എന്‍ഐഎ ആണ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പോലീസും ഇവിടെ നോക്കുകുത്തികളായി മാറുകയാണ്. ഐഎസ് ഭീകരതയ്‌ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പടയണി ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ബിജെപി മണ്ഢലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:കെപി.പ്രകാശ്ബാബു മുഖ്യപ്രഭാഷണം നടത്തി.ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍സെക്രട്ടറിമാരായ എന്‍.ഹരിദാസ്, വിപി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.കെകെ.ധനഞ്ജയന്‍ സ്വാഗതവും, രാജേഷ്‌കൊച്ചിയങ്ങാടി നന്ദിയും പറഞ്ഞു.മേക്കുന്നില്‍ നിന്നും ആരംഭിച്ച ബഹുജനപ്രകടനത്തിന് സികെ.കുഞ്ഞിക്കണ്ണന്‍, കെ.കെ.ചന്ദ്രന്‍, ലസിതപാലക്കല്‍, എന്‍ .രതി, കെ.കെ..ധനഞ്ജയന്‍, രാജേഷ്‌കൊച്ചിയങ്ങാടി, കെപി.സഞ്ജീവ്കുമാര്‍, വിപി.ബാലന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.