നവരാത്രി ആഘോഷം

Saturday 8 October 2016 12:51 am IST

പയ്യന്നൂര്‍: പിലാത്തറ കുതിരുമ്മല്‍ മാട്ടുമ്മല്‍ കളരി നവരാത്രി ഉത്സവം നാളെ മുതല്‍ 11 വരെ നടക്കും. 11ന് വിദ്യാരംഭം, വാഹനപൂജ എന്നിവയുമുണ്ടായിരിക്കും. ആലക്കാട് മൂകാംബികാ ക്ഷേത്രം, അറത്തില്‍ കൈലാസ നാഥ ക്ഷേത്രം എന്നിവിടങ്ങളിലും നവരാത്രി ഉത്സവം ഉണ്ടായിരിക്കും. ഇരിട്ടി: കീഴ്പ്പള്ളി പാലരിഞ്ഞാല്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 9 മുതല്‍ 11വരെ നടക്കും. 9ന് വൈകുന്നേരം 5മണിക്ക് ദുര്‍ഗ്ഗാ പൂജ, ഗ്രന്ഥപൂജ, ആയുധപൂജ, 10ന് ലക്ഷ്മി പൂജയും വിശേഷാല്‍ പൂജകളും വൈകുന്നേരം 5ന് വാഹന പൂജയും ഉണ്ടായിരിക്കും. 11ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം വാഹനപൂജ, വിദ്യാരംഭം, സരസ്വതീപൂജ എന്നിവയുണ്ടാകും. കാഞ്ഞിരോട്: തലമുണ്ട ശ്രീ പുതിയഭഗതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം നാളെ ആരംഭിക്കും. നാളെ വൈകുന്നേരം 5 മണിക്ക് ഗ്രന്ഥംവെപ്പും ഗ്രന്ഥപൂജയും, തുടര്‍ന്ന് മാതൃസമിതി നടത്തുന്ന ലളിതാ സഹസ്രനാമ പാരായണവും 10ന് വൈകുന്നേരം 5.15ന് മഹാനവമി പൂജയും ഗ്രന്ഥപൂജയും വാഹനപൂജയും, 11ന് രാവിലെ 6.50ന് വിജയദശമി ദിനത്തില്‍ സരസ്വതീ പൂജയും ഗ്രന്ധപൂജയും വിദ്യാരംഭവും ഉണ്ടാകും. കെ.വിജയന്‍ മാസ്റ്റര്‍ കുട്ടികളെ എഴുത്തിനിരുത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.