തലശ്ശേരി: കൊടുവള്ളി റെയില്‍വേ സ്റ്റേഷന് സമീത്ത് നിയന്ത്രണം വിട്ട നാഷണല്‍ പെര്‍മിറ്റ് ലോറി കടയിലേക്ക് പാഞ്ഞുകയറി കടയുടെ മുന്‍ഭാഗം തകര്‍ത്തു. വ്യാഴാഴ്ച രാത്രി 10മണിയോടെയാണ് സംഭവം. കട അടച്ചിരുന്നതിനാല്‍ ദുന്തം ഒഴിവായി. കോഴിക്കോട് നിന്ന് നിറയെ ലോഡുമായി മംഗലാപുരംത്തേക്ക് പോവുകയായിരുന്ന കെഎല്‍ 1 എ എ 5707 നമ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. റെയില്‍വേ ഗേറ്റ് കടന്ന് പിറണായി ഭാഗത്തേക്കുള്ള കയറ്റം കയറാന്‍ ശ്രമിക്കവെ ലോറി പിന്നോട്ട് വരികയായിരുന്നു. നിയന്ത്രണം വിട്ട ലോറി ഡ്രൈവറുടെ സമയോജിതമായ പ്രവര്‍ത്തനത്തിലൂടെ സമീപത്തുള്ള മരത്തിലിടിച്ച് നിര്‍ത്തുകയായിരുന്നു. ഈസമയത്താണ് തൊട്ടടുത്തുള്ള കൊടുവള്ളിയിലെ ഇ.സുരേന്ദ്രന്റെ സ്റ്റേഷനറി കടയുടെ മുന്‍ഭാഗം തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: