ന്യൂദൽഹി: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിക്കായി മുന്നിട്ടിറങ്ങിയതിനാണ് നായകന് അഭിനന്ദനവുമായി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച ശേഷം കോഹ്ലിയും സംഘവും ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിന്റെ സാന്നിധ്യത്തില്‍ സ്റ്റേഡിയത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ടീമിന്റെ പ്രവർത്തി ശുചിത്വത്തിനായി ഇറങ്ങാൻ എല്ലാവരേയും പ്രേരിപ്പിക്കുന്നതായിരുന്നെന്ന് ട്വിറ്ററിൽ മോദി കുറിച്ചു.
രാജ്യത്തിന്റെ പുരോഗതിക്കായി കഴിയുന്നതെല്ലാം ചെയ്യാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും, മോദി കാണിച്ചുതന്ന വഴിയാണ് പിന്തുടരുന്നതെന്നും കോഹ്ലി ട്വീറ്റ് ചെയ്തു.
Dear @imVkohli, saw your #MyCleanIndia moment on @abpnewstv. A small but powerful gesture that will surely inspire everyone.
— Narendra Modi (@narendramodi) October 7, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: