കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട് ജില്ലാ വിജ്ഞാനമേളയ്ക്ക് കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ തുടക്കമായി. ജില്ലയിലെ വിദ്യാനികേതന്‍ കീഴിലെ 41-ഓളം വിദ്യാലയങ്ങളില്‍ നിന്നുള്ള 1500 പ്രതിഭകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. ഇന്നലെ രാവിലെ സ്വാഗതസംഘം ചെയര്മാന് കെ.ടി. രഘുനാഥ് പതാക ഉയര്‍ത്തിയതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന് മേള ഉദ്ഘാടനം ചെയ്തു.
ഗണിതശാസ്ത്രം, പ്രവൃത്തിപരിചയം എന്നീ വിഭാഗത്തില്‍പെട്ട മത്സരങ്ങളാണ് ഇന്നലെ നടന്നത്. പ്രവൃത്തിപരിചയത്തില്‍ ഓരോ വിഭാഗത്തിലും 26 ഇനങ്ങളിലും ഗണിതത്തില്‍ 20 ഇനങ്ങളിലും മത്സരങ്ങള്‍ നടന്നു. ഇന്ന് സയന്‍സ്, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വൈ കീട്ട് മൂന്നിന് സമാപന സമ്മേളനം നടക്കും. സ്വാഗത സംഘം ചെയര്മാന് കെ.ടി. രഘുനാഥ് അദ്ധ്യക്ഷത വഹിക്കും. സംസ്കൃതി ബോധ് പരിയോജന സംസ്ഥാന അദ്ധ്യക്ഷന്‍ എം. മാധവന് മുഖ്യപ്രഭാഷണം നടത്തും. വി. അനില്‍കുമാര്‍, കെ. സ്നേഹപ്രഭ തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. അഡ്വ. കെ.വി. നാരായണന് സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: