ഇസ്ളാമാബാദ്: പാക് ചാര സംഘടനയായാ ഐഎസ്ഐയുടെ മേധാവിയെ മാറ്റിയേക്കും.2014ൽ സ്ഥാനമേറ്റ ലഫ്. ജനറൽ റിസ്വാൻ അക്തറിനെ നീക്കുമെന്നാണ് സൂചന. മൂന്നു വർഷത്തേക്കാണ് നിയമനമെങ്കിലും അക്തറിന്റെ പ്രവർത്തനത്തിൽ സർക്കാരിന് തൃപ്തിയില്ലെന്നാണ് സൂചന.
പകരം ലഫ്.ജനറൽ നാവേദ് മുക്താറിനെ നിയമിക്കുമെന്നാണ് വിവരം. ഇൻറർ സർവ്വീസസ് ഇൻറലിജൻസ്( ഐഎസ്ഐ) ആണ് പാക്കിസ്ഥാനിലെ ഏറ്റവും ശക്തമായ ഒരു സൈനിക വിഭാഗം.കറാച്ചി കോർ മേധാവിയാണ് നാവേദ് മുക്താർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: