ആലപ്പുഴ: രാഷ്ട്രീയ സ്വയംസേവക സംഘം ആലപ്പുഴ സംഘജില്ലയിലുടെ ആഭിമുഖ്യത്തില്‍ വിജയദശമി മഹോത്സവവും പഥസഞ്ചലനവും ചൊവ്വാഴ്ച നടക്കും. വൈകിട്ട് മൂന്നിന് പുന്നപ്ര അറവുകാട് ദേവീക്ഷേത്ര മൈതാനത്തുനിന്നും പഥസഞ്ചലനം ആരംഭിക്കും. കളര്‍കോട് ചിന്മയ സ്കൂളില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ജില്ലാ സംഘികില് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് മുഖ്യപ്രഭാഷണം നടത്തും. ഹിന്ദു എക്കണോമിക് ഫോറം മുന്‍ സംസ്ഥാന സെക്രട്ടറി ഡോ. എസ്. വിനുകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: