നീരേറ്റുപുറം: വിജയദശമിയോടനുബന്ധിച്ച് 11 ന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അറിയിച്ചു. പുലര്‍ച്ചെ ആറിന് പൂജഎടുപ്പ്. തുടര്‍ന്ന് ക്ഷേത്രമുഖ്യ കാര്യദര്‍ശി രാധാ കൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്ത്.
വിദ്യാരംഭത്തിന് ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുഞ്ഞുങ്ങള്‍ക്കും ദര്ശത്തിനെത്തുന്നവര്ക്കും പ്രസാദ വിതരണം ഉള്‍പ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ചക്കുളത്തുകാവില്‍ നവരാത്രിയോടനുബന്ധിച്ച് നടന്നു വരുന്ന ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് മഹാനവമി ദിവസം വിവിധ സംഗീതഞ്ജരുടെ സംഗീതാരാധനയ്ക്കു പുറമെ ഡോ. മണക്കാല ഗോപാലാകൃഷ്ണന്റെ സംഗീത സദസ്സും ഉണ്ടായിരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: