തിരുനെല്ലിയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞത് നിരവധി ജീവനുകൾ

Sunday 9 April 2017 12:47 pm IST

തിരുനെല്ലി പഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ വന്യജീവി ശല്യത്തിനു കാരണം കാടിനകത്തെ ഏകവിളത്തോട്ടങ്ങള്‍.1955നും 2005നും ഇടയില്‍ തിരുനെല്ലിയില്‍ നൂറുകണക്കിനു ഹെക്ടര്‍ സ്വാഭാവിക വനമാണ് തേക്ക്, യൂക്കാലിപ്ട്‌സ് തോട്ടങ്ങള്‍ക്ക് വഴിമാറിയത്. വയനാട്‌ വന്യജീവി സങ്കേതം, വടക്കേ വയനാട് വനം ഡിവിഷന്‍, കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയോദ്യാനം എന്നിവയുമായി അതിരിടുന്നതാണ് തിരുനെല്ലി പഞ്ചായത്ത്. വനത്താല്‍ ചുറ്റപ്പെട്ടതാണ് ആദിവാസികള്‍ തിങ്ങിവസിക്കുന്ന ഈ പഞ്ചായത്തിലെ 22 ഗ്രാമങ്ങള്‍. കഴിഞ്ഞ മൂന്നര പതിറ്റാിനിടെ 77 മനുഷ്യജീവനുകളാണ് തിരുനെല്ലിയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. ഇതില്‍ 75 പേരുടെ പ്രാണനെടുത്തത് കാട്ടാനകളാണ്. കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണത്തില്‍ ഓരോ ആളുകളും മരിച്ചു. ഈ വര്‍ഷം ജൂണില്‍ മാത്രം രു പേരെ കാട്ടാനകള്‍ വകവരുത്തി. 1981 മുതല്‍ 2016 മെയ് വരെ 269 പേര്‍ക്കാണ് വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വിശപ്പും ദാഹവും അകറ്റാനുള്ള വഴിതേടി കാടിനു പുറത്തിറങ്ങാന്‍ വന്യജീവികള്‍ നിര്‍ബന്ധിതരായി. ഇത് തിരുനെല്ലിമണ്ണില്‍ വിതച്ചും കൊയ്തും ജീവിക്കുന്നവര്‍ക്ക് കൊടിയ വിനയായി മാറി. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലേയും കൃഷിയിടങ്ങള്‍ പട്ടാപകല്‍പോലും കാട്ടനകള്‍ മേച്ചില്‍പ്പുറമാക്കുകയാണ്. വന്യജീവികളെ ഭയന്ന് നെല്‍കൃഷി ഉപേക്ഷിച്ച കൃഷിക്കാര്‍ നിരവധിയാണ് തിരുനെല്ലിയില്‍. 200 ഹെക്ടറില്‍പരം പാടമാണ് വെറുതെ കിടക്കുന്നത്. 100 ഹെക്ടറോളം വയല്‍ തരംമാറ്റത്തിനും വിധേയമായി. ശരപ്പക്ഷി സംരക്ഷണം: പ്രചാരണം നടത്തും ന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കളുടെ അളവ് നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ശരപ്പക്ഷികളുടെ സംരക്ഷണം മുന്‍നിര്‍ത്തി വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രത്യേക പ്രചാരണം നടത്തും. തിരുനെല്ലി ബ്രഹ്മഗിരിയിലെ പക്ഷിപാതാളത്തില്‍ 1990കളില്‍ ആയിരക്കണക്കിനുണ്ടായിരുന്ന ശരപ്പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണിതെന്ന് സമിതി പ്രസിഡന്റ് എന്‍.ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും പറഞ്ഞു. ജില്ലയില്‍ പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകളുടെയും വ്യക്തികളുടെയും പങ്കാളിത്തത്തോടെയായിരിക്കും പ്രചാരണം. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിനു പുറത്തും കാണപ്പെടുന്ന ശരപ്പക്ഷികളെ വനം-വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതീവസംരക്ഷണം അര്‍ഹിക്കുന്ന വന്യജീവി കളാണ് ഈ പട്ടികയില്‍. പകല്‍ കൂട്ടത്തോടെ ഉയര്‍ന്നുപറക്കുന്ന സ്വഭാവക്കാരാണ് ശരപ്പക്ഷികള്‍. അന്തരീക്ഷം മഴമേഘാവൃതമാകുമ്പോഴാണ് താഴ്ന്നുപറക്കല്‍. ഗതകാലത്ത് ശരപ്പക്ഷികളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ബ്രഹ്മഗിരിയിലെ ദുര്‍ഘടമേഖലയിലുള്ള പക്ഷിപാതാളം.മുഖ്യമായും കര്‍ണാടകയില്‍നിന്നുള്ള വേട്ടസംഘങ്ങളാണ് സാഹസികമായി ഇവിടെയെത്തി കൂടുകള്‍ കടത്തിയിരുന്നത്. അപൂര്‍വയിനത്തില്‍പ്പെട്ട വേറെയും കിളികളുടെ താവളമാണ് പക്ഷിപാതാളം. ഇവയുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് 2014ല്‍ വടക്കേവയനാട് ഡി.എഫ്.ഒ ആയിരുന്ന എ.ഷാനവാസ് പക്ഷിപാതാളത്തിലേക്കുള്ള ട്രക്കിംഗ് വിലക്കിയത്. അടുത്തകാലത്ത് ബ്രഹ്മഗിരില്‍ വനം വകുപ്പ് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി നിര്‍മാണങ്ങള്‍ നടത്തിയിരുന്നു. ഇത് വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ കടുത്ത ക്ഷതം ഏല്‍പ്പിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പക്ഷം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.