മൂന്നാര്‍: തേയിലത്തോട്ടത്തില്‍ പണിചെയ്യുന്നതിനിടെ കാട്ടുപോത്തിനെ കണ്ടുവിരണ്ടോടിയ തൊഴിലാളിക്ക് പരിക്ക്. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റ് തൊഴിലാളിയായ മുരുകയ്യ (50) യ്ക്കാണ് പരിക്കേറ്റത്. ഇയാളെ മൂന്നാറിലെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ തേയിലത്തോട്ടത്തില്‍ കളയെടുക്കുന്നതിനിടെയാണ് കാട്ടുപോത്ത് എത്തിയത്. കാട്ടുപോത്ത് കണ്ടയുടനെ വെപ്രാളത്തില്‍ ഓടുന്നതിനിടിയില് വീഴുകയായിരുന്നു. തോട്ടത്തില്‍ ജോലി ചെയ്തിരുന്ന മറ്റു തൊഴിലാളികളാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. കാട്ടുപോത്തിന്റെയും കാട്ടാനകളുടെയും സാന്നിധ്യം തോട്ടങ്ങളില്‍ പതിവാകുന്നത് തൊഴിലാളികളെ വലയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: