കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Saturday 8 October 2016 9:05 pm IST

കമ്പംമെട്ട്:  കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോട്ടയം സ്വദേശികള്‍ കഞ്ചാവുമായി പിടിയില്‍. മീനച്ചില്‍ കിടങ്ങൂര്‍ സ്വദേശികളായ കീച്ചേരിക്കുന്നില്‍ സതീഷ്(28), പൂവത്താനത്ത് അമല്‍(19) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 375 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഗൂഡല്ലൂരില്‍ നിന്നും വാങ്ങിയ കഞ്ചാവ് ഏറ്റുമാനൂര്‍ മേഖലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നതിനായാണ് പ്രതികള്‍ കടത്തികൊണ്ട് വന്നത്. കമ്പംമെട്ട് എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യു, ഉദ്യോഗസ്ഥരായ ദേവസ്യ, സത്യരാജന്‍, റിനേഷ്, ജോബിന്‍ ജോസ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടിച്ചത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.