എടത്വാ: തലവടി പനയന്നൂര്‍കാവ് ഭഗവതിക്ഷേത്രത്തില്‍ വിദ്യാരാജ്ഞി അംബായജ്ഞ രജതജൂബിലി ആഘോഷം ജില്ലാപഞ്ചായത്ത് അംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരന്‍ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദ്, ബിജു പാലത്തിങ്കല്‍, ബിനു സുരേഷ്, അജിത്ത് കുമാര്‍ പിഷാരത്ത്, വിഷ്ണു നമ്പൂതിരി, പി.കെ. വിനായകന്, അജികുമാര്‍, പ്രഭാകരന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
തന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദിന്റെ മുഖ്യകാര്‍മികത്വത്തില്‍ നാളെ രാവിലെ 11-ന് ഭദ്രദീപ പ്രതിഷ്ഠ നടക്കും. വിദ്യാരാജ്ഞി രജതജൂബിലി ആഘോഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അക്കാദമിക് കണ്‍സല്‍ട്ടന്റ് ഡോ. സി.ജി. ഗീത അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: