മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ റണ്ണറപ്പ് ഗോവയ്ക്ക് രണ്ടാം തോല്‍വി. കളിയുടെ അവസാന മിനിറ്റില്‍ സെനഗല്‍ മുന്നേറ്റനിരക്കാരന് മൊമാര്‍ ദോയെ നേടിയ ഗോളില്‍ പൂനെ സിറ്റി 2-1ന് ഗോവയെ കീഴടക്കി. ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് അവരുടെ നാട്ടില്‍ തോറ്റിരുന്നു ഗോവ. ആദ്യ മത്സരത്തില്‍ മുംബൈയോട് തോറ്റ പൂനെയ്ക്ക് ആദ്യ ജയം.
തട്ടകത്തില്‍ പൂനെയുടെ ആക്രമണങ്ങള്‍ക്കു മുന്നില്‍ തുടക്കത്തിലേ പകച്ചു ഗോവ. 25ാം മിനിറ്റില്‍ അരാത്ത ഇസുമിയിലൂടെ പൂനെ മുന്നില്‍. 33ാം മിനിറ്റില്‍ റാഫേല്‍ കൊയ്ലൊയിലൂടെ ഗോവ ഗോള്‍ മടക്കി. ഇരുവശത്തേക്കും പന്ത് കയറിയിറങ്ങവേയാണ് 90ാം മിനിറ്റില്‍ മൊമാര്‍ ലക്ഷ്യം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: