മോസ്കോ: റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍. പുരുഷന്മാരില് സിറിള്‍ വര്‍മ, വനിതകളില്‍ റുതിക ശിവാനി ഗാദ്ദെ, മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഡി-പ്രണവ് ചെറി ചോപ്ര സഖ്യങ്ങളാണ് കിരീടപോരാട്ടത്തിന് യോഗ്യത നേടിയത്.
സിറിള്‍ വര്‍മ, റഷ്യയുടെ അനാറ്റലി യാഴ്ാസ്റ്റേവിനെ കീഴടക്കി മുന്നേറി, സ്കോര്‍: 24-22, 21-16. മലേഷ്യയുടെ സുള്ദാഫി സുള്കിഫ്ലി ഫൈനല്‍ എതിരാളി. വനിതകളില്‍ രണ്ടാം സീഡ് ആതിഥേയ താരം സെനിന പൊലികര്പോവയെ അട്ടിറിച്ചാണ് റുതിക
കലാശക്കളിക്ക് യോഗ്യത നേടിയത്, സ്കോര്‍: 22-20, 21-13. റഷ്യയുടെ എവ്ജിനിയ കൊസെറ്റ്സ്കയ ഫൈനലില്‍ എതിരാളി. സിക്കി റെഡ്ഡി-പ്രണവ് ജെറി ചോപ്ര സഖ്യത്തിന് ഫൈനലില്‍ റഷ്യയുടെ വ്ളാദിമീര്‍ ഇവാനോവ്-വലേറിയ സൊറൊകിന സഖ്യം എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: