കേസുകള്‍ തീര്‍പ്പാക്കി അദാലത്ത് കോടതി

Saturday 8 October 2016 10:17 pm IST

പൊന്‍കുന്നം: ലീഗല്‍ സര്‍വീസ് അദാലത്ത് കോടതി ഗ്രാമങ്ങളിലെത്തിയപ്പോള്‍ നിരവധി കേസുകള്‍ക്ക് തീര്‍പ്പായി. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി വസ്തു പോക്കുവരവ് ചെയ്തു കിട്ടാതിരുന്ന രോഗിയായ ചിറക്കടവ് സ്വദേശി വി.വി. കുട്ടപ്പന് കോടതി തുണയായി. റവന്യൂ അധികൃതരെ വിളിച്ചുവരുത്തി വസ്തു പോക്കുവരവു ചെയ്തു നല്‍കാന്‍ അദാലത്തില്‍ നിര്‍ദേശം നല്‍കി. പൊന്‍കുന്നം ബസ് സ്റ്റാന്‍ഡിലെ അടച്ചുപൂട്ടിയ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്തിനും കരാറുകാരനും നിര്‍ദേശം നല്‍കി. പൈക സര്‍ക്കാര്‍ ആശുപത്രിയിലെ പാലിയേറ്റീവ് പദ്ധതിയെക്കുറിച്ചുള്ള പരാതിയില്‍ ആശുപത്രി അധികൃതരെ വിളിച്ചു വരുത്തി പരിഹാരത്തിന് കര്‍ശന നിര്‍ദേശം നല്‍കി. പൊന്‍കുന്നം, തെക്കേത്തുകവല, ആനക്കല്ല്, പാറത്തോട്, ഇടക്കുന്നം, കൂരാലി, എന്നിവിടങ്ങളില്‍ അദാലത്ത് നടന്നു. പ്രിസൈഡിംഗ് ഓഫീസര്‍ എ.കെ. ജോസഫ്, അഡ്വ. ഡി. മുരളീധര്‍, അഡ്വ. റ്റി.വി. ദിലീപ് എന്നിവര്‍ പരാതികള്‍ കേട്ടു. പാരാലീഗല്‍ വോളണ്ടിയര്‍മാരായ കെ.ബി. മനോജ്, എച്ച്. അബ്ദുള്‍ അസീസ്, ഗീതാ രാജു, റെജീനാ റഷീദ്, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി, പഞ്ചായത്തംഗം ശ്രീജാ സരീഷ്, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാ ശ്രീധര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.