ന്യൂയോര്‍ക്ക്: ശനിയുടെ ഉപഗ്രഹമായ ഡയോണിലും കടല്‍. ശൂന്യാകാശ വാഹനമായ കസിനിയാണ് ഇത് കണ്ടെത്തിയത്.
ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റന്, എന്ക്ളേഡ്സ് എന്നിവയുടെ തണുത്തുറഞ്ഞ ഉപരിതലത്തിനടിയില്‍ കടലുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നാമത്തെ ഉപഗ്രഹമായ ഡയോണിന്റെ പ്രതലത്തിനടിയില്‍ കടലുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. കിലോമീറ്ററുകള്‍ ആഴമുള്ള കടലില്‍ വലിയ പാറക്കൂട്ടം ഉണ്ടെന്നും കസിനിയില് നിന്നുള്ള വിവരങ്ങളില്‍ നിന്ന് വെളിവാകുന്നു.
ഉപരിതലത്തിന് നൂറു കിലോമീറ്റര്‍ അടിയിലാണ് സമുദ്രം. ഡയോണിന്റെ തെക്കന്‍ ധ്രുവത്തില്‍ കടല്‍ കുറേക്കൂടി പ്രതലത്തോട് അടുത്താണ്. അതിനാല്‍ ഇതില്‍ സൂക്ഷ്മ ജീവികളുണ്ടാകാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: