കോട്ടയം: ആര്‍എസ്എസ് കോട്ടയം ജില്ലാ വിജയദശമി പഥസഞ്ചലനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 3.30ന് കോടിമത, താഴത്തങ്ങാടി കുരിശുപള്ളി, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍നിന്നും ആരംഭിക്കുന്ന സഞ്ചലന്‍ കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിക്കും. തുടര്‍ന്ന് ശാസ്ത്രീ റോഡുവഴി നെഹറു സ്റ്റേഡിയത്തിലെത്തി സമാപിക്കും. വൈകിട്ട് 5ന് നടക്കുന്ന പൊതുപരിപാടിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് പ്രഭാഷണം നടത്തും. എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന് പിള്ള അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: