സലഫി സ്‌കൂള്‍: കേസെടുക്കാന്‍ കോടതി ഉത്തരവ്

Saturday 8 October 2016 11:32 pm IST

ആലപ്പുഴ: തകഴി കുന്നുമ്മയില്‍ പ്രവര്‍ത്തിക്കുന്ന സലഫി ഇംഗ്ലീഷ് മീഡിയം എല്‍പി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. നിയമവിരുദ്ധമായും അനുവാദമില്ലാതെയുമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുകാട്ടി പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സ്‌കൂള്‍ ഉടമ റംലത്ത്, മാനേജര്‍ നസീമാകുഞ്ഞ്, പ്രിന്‍സിപ്പല്‍ അബൂബക്കര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശശികുമാര്‍ ജി. വാര്യര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും അനുമതിയില്ലാതെയാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അമിത ഫീസ് ഈടാക്കുന്ന സ്‌കൂളിന്റെ അവസ്ഥ ദയനീയമാണ്. കാലിത്തൊഴുത്തിനേക്കാള്‍ മോശമായ രീതിയില്‍ തകരമേഞ്ഞ ഷെഡ്ഡുകളിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. അനുവാദമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു.കോടതി ഉത്തരവിന്‍പ്രകാരം അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.