കണ്ണൂര്‍: തലശേരി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്നാട് സേലം സ്വദേശി മരിച്ചു. മോഷണശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാളിമുത്തുവാണ് മരിച്ചത്. ശനിയാഴ്ച രാത്രി സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടുദിവസം മുമ്പ് കാളിമുത്തു, രാജു എന്നിവരെ മോഷണശ്രമം ആരോപിച്ച് നാട്ടുകാര്‍ പിടികൂടുകയും പോലീസില്‍ ഏല്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: