പത്തനാപുരം: റബ്ബര്‍പുരക്ക് തീപിടിച്ചു. പട്ടാഴി ഗ്രാമപഞ്ചായത്തിലെ മൈലാടുംപാറ കുഴിവിള വീട്ടില്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്പുരയാണ് കത്തി നശിച്ചത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഷീറ്റുപുരക്ക് ഇന്നലെ ഉച്ചയ്ക്ക് മൂന്നിനാണ് തീ പിടിച്ചത്. ഉള്ളിലുണ്ടായിരുന്ന റബ്ബര്‍ഷീറ്റും ഒട്ടുപാലും വിറകും പൂര്‍ണ്ണമായും നശിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് കത്തുന്നത് കണ്ടത്. തുടര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഓടിട്ട ഷീറ്റുപുരയായതിനാല് ഓട് പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു. അതിനാല്‍ തീ അണക്കാന്‍ സാധിച്ചില്ല. ആവണീശ്വത്ത് നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാല്‍ സംഭവ സ്ഥലത്ത് കടക്കാനായില്ല. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സ് ജീവനക്കാരും ചേര്‍ന്ന് തലച്ചുമടായി വെളളം കൊണ്ടുവന്ന് ഒഴിച്ചാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ റബ്ബര്‍ ഷീറ്റുകളാണ് കത്തിനശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: