വെളിച്ചെണ്ണ റോഡിലൊഴുകി

Sunday 9 October 2016 11:32 am IST

പരവൂര്‍: പരവൂര്‍ മുനിസിപ്പാലിറ്റിക്കും മേല്‍പ്പാലത്തിനും സമീപത്തായി ഇന്നലെ വൈകിട്ട് വെളിച്ചെണ്ണ വീണ് അപകടമുണ്ടായി. പരവൂര്‍ മാര്‍ക്കറ്റില്‍ നിന്നും ആരോ വലിയ കന്നാസില്‍ വാങ്ങികൊണ്ടുപോകവെയാണ് എണ്ണ ചോര്ന്ന് റോഡിലേക്ക് വീണത്. പുറകെ വന്ന ബൈക്കുകള്‍ ഇതില്‍ തെന്നിവീണ് അപകടമുണ്ടായി. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. റോഡില്‍ വീണ എണ്ണ മുഴുവന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വെള്ളം ചീറ്റി കഴുകികളഞ്ഞു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബൈക്കില്‍ നിന്നും വീണ ഒരാള്‍ക്ക് നിസാരപരിക്കുണ്ട്. അഞ്ചോളം ബൈക്കുകളാണ് തെന്നിവീണത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.