ആക്രമണമുണ്ടായാൽ വെടിയുണ്ടകളുടെ എണ്ണം നോക്കാതെ തിരിച്ചടിക്കും: രാജ്നാഥ് സിങ്

Sunday 9 October 2016 2:23 pm IST

ന്യൂദൽഹി: കാരണമില്ലാതെ ഒരു രാജ്യത്തെയും ആക്രമിക്കില്ലെന്നും എന്നാൽ ഭാരതത്തിനെതിരെ ആക്രമണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജസ്ഥാന്‍ അതിര്‍ത്തിയിലെ മുനബാവോ ബി.എസ്.എഫ് ഔട്ട്‌പോസ്റ്റില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം മറ്റുള്ളവരുടെ ഭൂമി കൈയേറാന്‍ ആഗ്രഹിക്കുന്നില്ല. ഭാരതം ആദ്യം വെടിയുതിര്‍ക്കില്ല. എന്നാല്‍ ആരെങ്കിലും ആക്രമിച്ചാല്‍ ട്രിഗര്‍ വലിച്ചശേഷം വെടിയുണ്ടകളുടെ എണ്ണമെടുക്കാന്‍ നില്‍ക്കില്ല. വസുദേവ കുടുംബകം (ലോകം ഒരു കുടുംബം) എന്നതാണ് നമ്മുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. . അതിര്‍ത്തിയിലുടനീളം ഫ്‌ളഡ്‌ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും അതിര്‍ത്തി വേലിക്ക് സമാന്തരമായി റോഡ് നിര്‍മിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.