ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ കാർഗോ ടെർമിനലിൽ ആണവ വികിരണ ചോര്‍ച്ച. ടി ത്രീ കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ് ചോർച്ചയെന്നാണ് അഗ്നിശമന വിഭാഗത്തിന് ലഭിച്ച വിവരം.
എയർഫ്രാൻസ് വിമാനത്തിൽ കൊണ്ടുവന്ന ആശുപത്രി ഉപകരണത്തിൽ നിന്നാവാം ചോർച്ചയെന്നാണു പ്രാഥമിക നിഗമനം. കാര്‍ഗോയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ആശങ്കപ്പെടാനില്ലെന്നും ചെറിയ തോതില്‍ മാത്രമാണ് ചോര്‍ച്ചയുണ്ടായതെന്നും അഗ്നിശമനസേന വിഭാഗം അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അഗ്നിസമനസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: