ലക്നൗ: ഉത്തർപ്രദേശിൽ ബിഎസ്പി നേതാവ് മായവതിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടയിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. ബിഎസ്പി സ്ഥാപക നേതാവ് കാന്‍ഷി റാമിന്റെ പത്താം ചരമദിനത്തോട് അനുബന്ധിച്ചാണ് മായാവതി ലക്നൗവിൽ റാലി സംഘടിപ്പിച്ചത്.
അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിക്കിലും തിരക്കിലുംപെട്ട് നിരവധി കുട്ടികളെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ നിർജ്ജലീകരണം മൂലമാണ് സ്ത്രീകൾ മരിച്ചതെന്നാണ് ബിഎസ്പി സംസ്ഥാന പ്രസിഡന്റ് രാമാചല് രാജ്ഭര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: