ആലപ്പുഴ: ലിയോ അത്ലീറ്റ് അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജൂനിയര്‍ സ്കൂള്‍ കായികമേളയില്‍ പുന്നപ്ര സെന്റ് ജോസഫ്സ് സ്കൂള്‍ ഓവറോള്‍ ചാംപ്യന്മാരായി. 18 സ്കൂളുകള്‍ പങ്കെടുത്ത കായികമേളയില്‍ ആലപ്പുഴ ലിയോ തേര്ട്ടീന്ത് ഹൈസ്കൂള്‍ റണ്ണറപ്പായി. കായികമേള ഒളിംപ്യന്‍ മനോജ്ലാല്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് സെബാസ്റ്റ്യന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെ. ഷാജഹാന്, എ.പി. ഇഗ്നേഷ്യസ്, കെ.എം. ആനീസ്, ജോണ്സണ് ലൂയിസ്, ബി. ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നഗരസഭ അധ്യക്ഷന്‍ തോമസ് ജോസഫ് നിര്‍വഹിച്ചു. ഫാ. സ്റ്റാന്‍ലി പുളിമൂട്ടുപറമ്പില്‍ സമാപന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. മനോജ്കുമാര്‍, കുര്യന് ജയിംസ്, ജോസി ബാസ്റ്റിന്, ആന്റണി ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: