അമ്പലപ്പുഴ: ബിജെപി അമ്പലപ്പുഴയില്‍ ഇ.പി. ജയരാജന്റെ കോലം കത്തിച്ചു. അമ്പലപ്പുഴയില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്ത് വച്ചാണ് കോലം കത്തിച്ചത്. ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍ പാഞ്ചജന്യം പ്രകടനം ഉത്ഘാടനം ചെയ്തു.
മണ്ഡലം കമ്മിറ്റി അംഗം ആര്. പ്രസാദ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജയമോഹന്, നിമില്‍രാജ്, രതീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: