എടത്വ: ഭക്തരുടെ തൃപ്തി ആയിരിക്കണം ദേവസ്വം ബോര്‍ഡിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. തലവടി പനയന്നൂര്‍കാവ് ഭഗവതിക്ഷേത്രത്തില്‍ അംബായജ്ഞ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തിയാണ് ഹൈന്ദവന്റെ ശക്തിയെന്നും ആചാരഅനുഷ്ഠാന നിഷ്ടയാരിക്കണം ഹൈന്ദവന്റെ ജന്മനിഷ്ഠ. അല്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ഭദ്രദീപ പ്രകാശനം തന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദ് നിര്‍വഹിച്ചു. ഡോ. സി.ജി. ഗീത അദ്ധ്യക്ഷത വഹിച്ചു. പത്മജ പുരുഷോത്തമന്, എസ്. ശ്രീകുമാര്‍, ദേവനാരായണന് എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബിനു സുരേഷ്, അജിത്ത്കുമാര്‍ പിഷാരത്ത്, അഡ്വ. മുരളി മനോഹര്‍, രാധാമണി, വേണുഗോപാല്‍ തെന്നശ്ശേരി, അജികുമാര്‍ കലവറശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: