കുമാരമംഗലം: തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക.് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ പെരുമ്പള്ളിച്ചിറ ശ്രീകൃഷ്ണപുരം സ്വദേശി ദേവസൂര്യയെ കോട്ടയം മെഡിക്കല്‍ കോളേജിവലേക്ക് മാറ്റി. ഇന്നലെ രാവിലെയാണ് പെരുമ്പള്ളിച്ചിറ പഞ്ചായത്ത് പമ്പ് ഹൗസിന് സമീപത്ത് വച്ച് 10വയസുകാരനായ ദേവസൂര്യയെ തെരുവ് നായ ആക്രമിക്കുന്ന്. ഓടി മാറാന്‍ നോക്കിയെങ്കിലും തെരുവ് നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. തൊടപുഴയിലെ ആശുപത്രികളില്‍ ചികിത്സ ലഭ്യമല്ലാത്തിനെ തുടര്‍ന്നാണ് കുട്ടിയെ കോട്ടയത്തിന് കൊണ്ട് പോയത്. താലൂക്ക് ആശുപത്രിയില്‍ പേവിഷബാധക്കെതിരെയുള്ള വാക്സിനുകള്‍ ഇല്ലായെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: