പാലാ: മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ 79-ാമത് വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് സി.പി. ചന്ദ്രന് നായരുടെ അദ്ധ്യക്ഷതയില്‍ നടന്നു. 2016-17ലേക്കുള്ള ബഡ്ജറ്റ് യൂണിയന് സെക്രട്ടറി വി.കെ. രഘുനാഥന് നായര്‍ അവതരിപ്പിച്ചു. നീക്കിയിരിപ്പുള്ള 10039323 രൂപാ വരവും 10039000 രൂപചെലവും 323രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് യോഗം അംഗീകരിച്ചു.
വിവാഹ ധനസഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ ധനസഹായം, സ്കോളര്‍ഷിപ്പ്, ഭവനനിര്‍മ്മാണം തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ബഡ്ജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് കെ.ബി.സതീഷ് കുമാര്‍ പുതുശേരി, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ശിവദാസ് കാളികാവ്, സത്യപ്രകാശ് കുറിഞ്ഞി, പി.ആര്.രാധാകൃഷ്ണന്, ശശിധരന് നായര്‍, എം.കെ.രാജപ്പന് നായര്‍, സുജിത്ത് നീലൂര്‍, ഗിരീഷ് കുമ്മണ്ണൂര്‍, സത്യനാരായണന് കയ്യൂര്‍, ഉണ്ണികൃഷ്ണന് നാായര്‍ കടനാട്, സ്രീകുമാര്‍ മേവട, ഉല്ലാസ് പടിഞ്ഞാറ്റിന്‍കര, ഉണ്ണികൃഷ്ണന് നായര്‍ കയ്യൂര്‍, ശശികുമാരന് നായര്‍ പോണാട്, രവീന്ദ്രന് നായര്‍ ചെമ്പിളാവ്, രവീന്ദ്രന് നായര്‍ തലപ്പുലം, സതീഷ് പൂവരണി, പി.എസ്.ഷാജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: