തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു കൊലപാതകത്തില്‍ പിടിയിലായ പ്രവര്‍ത്തകരെ തള്ളിപ്പറഞ്ഞ് സിപിഎം നേതൃത്വം. പോലീസ് പിടികൂടിയ സിഐടിയു അംഗം ലല്ലുവിനെയും മറ്റ് സിപിഎം പ്രവര്‍ത്തകരെയുമാണ് ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന് വാര്‍ത്താ സമ്മേളനത്തില്‍ തള്ളിപ്പറഞ്ഞത്.
ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. അല്ലാതെ അവര്‍ക്കാര്‍ക്കും സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നും വി. ശിവന്‍കുട്ടിയും ആനാവൂര്‍ നാഗപ്പനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയയിരുന്നു. വിഷ്ണുവിന്റെ മൃതദേഹവുമായി നടന്ന വിലാപയാത്രയില്‍ പങ്കെടുത്തവര്‍ മുഴുവന്‍ ഗുണ്ടകാളാണെന്നും ശിവന്‍കുട്ടി അധിക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: