ബത്തേരി: ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തിയ കടുവകളില്‍ ഒന്ന് ഇന്നലെ വനം വകുപ്പിന്റെ കെണിയില്‍ വീണു.
ബത്തേരി-പുല്‍പ്പളളി പാതയില്‍ ഒന്നാം മൈലില്‍ പളളിവക്കാമഠത്തില് ജോയിയുടെ പുരയിടത്തില്‍ ഒക്ടോബര്‍ ഏഴിന് ആണ് വനം വകുപ്പ് കെണിയൊരുക്കിയത്.
തൊട്ടടുത്ത ദിവസം കൂട്ടില്‍ കയറിയ കടുവ അതിലുണ്ടായിരുന്ന ആടിനേയുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ബത്തേരി മേഖലയില്‍ ഏറ്റവും കൂടുതല്‍ കടുവാ ആക്രമണം ഉണ്ടാകുന്ന പ്രദേശവും ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: