ചൈനയില്‍ ഖനിയപകടം; 28 പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങി

Thursday 7 July 2011 4:44 pm IST

ബീജിങ്: ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 28 പേര്‍ കുടുങ്ങിക്കിടക്കുന്നു. 63 പേരെ രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഖനിയിലാണ് അപകടമുണ്ടായത്. 225 മീറ്റര്‍ ആഴത്തില്‍ എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. പൊട്ടിത്തെറിയെത്തുടര്‍ന്നു തീപിടിത്തവുമുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.