പാലക്കാട്: ഭാരതീയ വിദ്യാനികേതന്‍ 25-ാം സംസ്ഥാന അത്ലറ്റിക്സ് കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ആരംഭിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ആര്. ചന്ദ്രശേഖരന് അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് പാലക്കാട് ജില്ലാ സംഘചാലക് മോഹന്‍കുമാര്‍ ദീപപ്രജ്ജ്വാലനം നടത്തി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സി. ഹരിദാസ് പതാക ഉയര്‍ത്തി.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പൊതുകാര്യദര്‍ശി വേണുഗോപാല്‍, വിദ്യാഭാരതി ദേശീയ സഹകാര്യദര്‍ശി എന്‍സിടി രാജഗോപാല്‍, ക്ഷേത്രീയ സംഘടന കാര്യദര്‍ശി എ.സി. ഗോപിനാഥ്, വ്യാസവിദ്യാപീഠം വൈസ്. പ്രിന്‍സിപ്പാള്‍ എ.ബി. രാമപ്രസാദ്, വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി പി. സജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: