കൊല്ലം: എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. മങ്ങാട് ചാത്തിനാംകുളം കൊടുവേലില്‍ വീട്ടില്‍ തലയന് എന്നുവിളിക്കുന്ന ഷാനവാസി(34)നെയാണ് പിടികൂടിയത്. ചാത്തിനാംകുളം ഭാഗം കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് ഷാനവാസാണ്. മുന്‍പും ഇയാള്‍ കഞ്ചാവ് കേസില്‍ പ്രതിയാണ്. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി ഇവിടെ വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: