ആലപ്പുഴ: ഗ്രാമപഞ്ചായത്ത് അംഗത്തെയും പിതാവിനെയും ഗുണ്ടാസംഘം വീട്ടില്‍ കയറിമര്ദ്ദിച്ചു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ പുന്നപ്ര തെക്കു ഗ്രാമപഞ്ചായത്തഗം വടക്കെ നാളി കാട് വീട്ടില്‍ ഫൗസിയ(35), അച്ഛന് ബഷീര്‍(63) എന്നിവരെയാണ് പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30യ്ക്കായിരുന്നു സംഭവം. ഫൗസിയയുടെ മകന് നൗഫലിനെ വിദേശത്തേക്ക് യാത്രയാക്കുന്ന വേളയില്‍ കരുവാറ്റ സ്വദേശികളായ നാദര്‍ ഷാ (20), ബിബിന്‍ (23), മറ്റു കണ്ടാല്‍ അറിയാവുന്ന രണ്ടുയുവാക്കളും ചേര്‍ന്ന് ഫൗസിയായുടെ വീട്ടിലെത്തി പരിപാടി അലങ്കോലപ്പെടുത്തുകയയായിരുന്നു.
ഇത് ചോദ്യം ചെയ്ത ഫൗസിയയെയും ഇവരുടെ പിതാവ് ബഷീറിനെയും നാലംഗസംഘം ഇരുമ്പുവടിക്ക് മര്‍ദ്ദിയ്ക്കുകയായിരുന്നു. നാട്ടുകാര്‍ പുന്നപ്ര പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്സ്ഐ ഇ.ഡി. ബിജുവിന്റെ നേര്ത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളായ നാദര്‍ ഷാ, ബിബിന്‍ എന്നിവരെ കസ്റ്റഡി യിലെടുക്കുകയായിരുന്നു. ഇവരെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: