തലശ്ശേരി: തലശ്ശേരി മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടന്ന അക്രമത്തിലും വാളാങ്കിച്ചാലില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടയില്‍ തലശ്ശേരി തലായി, പഴയബസ് സ്റ്റാന്റ്, നമ്പ്യാര്‍ പീടിക, പാലം തുടങ്ങിയ പ്രദേശങ്ങളില്‍ ഉയര്‍ത്തിയ ബിജെപിയുടെ കൊടിയും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ട സംഭവത്തിലും ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പോലീസിന്റെ നിഷ്ക്രിയത്വം കാരണമാണ് അക്രമങ്ങള്‍ അവസാനിക്കാത്തതെന്നും അക്രമത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ പോലീസ് തയ്യാറാകണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: