കൂത്തുപറമ്പ്: കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് പരിധിയില്‍ 14 ന് വൈകുന്നേരം 6 മണി വരെ പോലീസ് ആക്ട് 78, 79 വകുപ്പുകള്‍ പ്രകാരം എസ്പി നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാലും സംഘര്‍ഷം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാലുമാണ് നടപടി. നശീകരണവസ്തുക്കള്, കല്ലുകള്‍, സ്ഫോടക വസ്തുക്കള്‍, മിസൈല്‍ ആയി ഉപയോഗിക്കാവുന്നതും അക്രമത്തിന് ഉപയോഗിക്കാവുന്നതുമായ വസ്തുക്കള്‍ കൊണ്ടുപോകുന്നതും സൂക്ഷിക്കുന്നതും ശേഖരിക്കുന്നതും ഇരുചക്രവാഹനങ്ങളില്‍ പ്രകടനം നടത്തുന്നതും പൊതുയോഗങ്ങള്‍, ഘോഷയാത്രകള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചും നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് നിരോധനാജ്ഞ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: