നെടുങ്കണ്ടം: ഡ്രൈവിങ് സ്കൂള്‍ ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റു.ചേറ്റുകുഴി പുത്തന്‍പുരയില്‍ സൂസന് ബേബിക്കാണ് മര്‍ദ്ദനമേറ്റത്. സൂസന് മുന്‍പ് ജോലിചെയ്തിരുന്ന ഡ്രൈവിങ് സ്കൂളിന്റെ ഉടമ ബിനുവാണ് മര്‍ദ്ദിച്ചത്. ഇയാള്‍ സൂസന്റെ സഹോദരനാണ്.
ബിനു നടത്തുന്ന ഡ്രൈവിങ് സ്കൂളില്‍ മാസങ്ങളോളം ജോലി ചെയ്തിട്ട് ശമ്പളം കിട്ടാഞ്ഞതെ വന്നതോടെ സൂസന് ശമ്പളം ചോദിക്കുകയും പിന്നീട് ഇവിടുത്തെ ജോലി അവസാനിപ്പിച്ച് മറ്റൊരു ഡ്രൈവിങ് സ്കൂളില്‍ ജോലിക്ക് കയറുകയായിരുന്നു. പല തവണകളായി ബിനു സഹോദരിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേറ്റുകുഴി പഞ്ചായത്ത് ഗ്രൗണ്ടില്‍ ഡ്രൈവിങ് പരിശീലനം നടത്തിക്കൊണ്ടിരുന്ന സൂസണെ വണ്ടി ഇടുപ്പിക്കുവാന്‍ ശ്രമിക്കുകയും രക്ഷപ്പെട്ട യുവതിയെ കമ്പിവടിക്കൊണ്ട് അടിക്കുകയും ചെയ്തു.
യുവതി ഡ്രൈവിങ് പരിശീലനം നടത്തിയിരുന്ന വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. അവശ നിലയിലായ യുവതിയെ ഓടിക്കൂടിയവര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: