കോട്ടയം: വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത ജീപ്പ് കെട്ടിടനിരയിലേക്ക് ഇടിച്ചുകയറി. ഗാന്ധിനഗര്‍ പനമ്പാലം ജംഗ്ഷന് സമീപം ഇന്നലെ ഉച്ചക്ക് പതിനൊന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തി ല്‍ ആര്‍ക്കും പരിക്കില്ല.
ഇലവന് കെ.വി. വൈദ്യുത പോസ്റ്റിലിടിച്ച ജീപ്പ് നിയന്ത്രണംവിട്ട് കെട്ടിടനിരകളിലേക്ക് പാഞ്ഞുകയറി. രണ്ട് കടകള്‍ക്ക് നാശമുണ്ടായി. ആര്‍പ്പൂക്കര റൂറല്‍ ഹൗസിംഗ് സൊസൈറ്റി, ധന്യ ലേഡീസ് സ്റ്റോ ര്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. വൈദ്യുതപോസ്റ്റ് ടെമ്പോവാനിന് മുകളിലേക്ക് പതിച്ചെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒളശ്ശ വേണാട്ടുശ്ശേരില്‍ മനുവാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: