കഞ്ചാവ് കടത്തിയ യുവാക്കളെ പിടികൂടി

Tuesday 11 October 2016 10:47 pm IST

കോന്നി: അരുവാപ്പുലം മണിമലപ്പടി ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ട് യുവാക്കളെ പിടികൂടി.അരുവാപ്പുലം മുതുപേഴുങ്കല്‍ കൊച്ചുവീട്ടില്‍ മുഹമ്മദ് ഫൈസല്‍ (റിയാസ് -23), മുതുപേഴുങ്കല്‍ താഴെപുരയിടത്തില്‍ സുബിന്‍ (ആദര്‍ശ് - 24)എന്നിവരാണ് പിടിയിലായത്.കഞ്ചാവും അതു വലിക്കുന്നതിനു തയാറാക്കിയ പ്രത്യേക ഉപകരണവും ഇവരില്‍ നിന്നു പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു. കോന്നി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.നിജുമോന്റെ നേതൃത്വത്തില്‍നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. വിശ്വനാഥന്‍ നായര്‍,പ്രിവന്റീവ് ഓഫീസര്‍മാരായ പി.ബിനു, എ.ഷെമീര്‍, സിവില്‍ എക്‌സൈസ്ഓഫീസര്‍മാരായ ആര്‍. പ്രേംശ്രീധര്‍, പി.എന്‍. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.