ഭാരതം ലോകരാഷ്ട്രങ്ങള്‍ക്ക് വഴിക്കാട്ടിയാകും: ആര്‍എസ്എസ്

Tuesday 11 October 2016 11:15 pm IST

നെയ്യാറ്റിന്‍കര: ഭാരതം ലോകരാഷ്ട്രങ്ങള്‍ക്ക് വഴിക്കാട്ടിയാകുമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സ

വിജയദശമിയോടനുബന്ധിച്ച് ആറ്റിങ്ങല്‍ ജില്ലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പഥ സഞ്ചലനം

ദസ്യന്‍ ശശീന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്ന വികസന പദ്ധതികളും ഭരണങ്ങളും നോക്കി പഠിക്കുകയാണ് മറ്റ് രാഷ്ട്രങ്ങളെന്നും അദേഹം അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര നഗരസഭാ സ്റ്റേഡിയത്തില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

നെടുമങ്ങാട് ജില്ല സംഘടിപ്പിച്ച പഥ സഞ്ചലനത്തിന്റെ സമാരോഹ്

രാജ്യദ്രോഹികള്‍ക്ക് കേരളം വെളിച്ചം പകര്‍ന്ന് നല്‍കി അവര്‍ക്ക് വളരുവാനുള്ള അവസരം സൃഷ്ടിക്കുകയാണ്. ആര്‍ഷഭാരതസംസ്‌കാരത്തില്‍ വളര്‍ന്നുവരുന്ന യുവശക്തി ഏറ്റവും കൂടുതലുള്ളത് ആര്‍എസ്എസ് മഹാപ്രസ്ഥാനത്തിലാണ്. അത്തരത്തിലുള്ള യുവാക്കാളെ നശിപ്പിക്കാന്‍ വേണ്ടിയാണ്

കോളേജ്ക്യാമ്പസുകളിലും മറ്

നെയ്യാറ്റിന്‍കര ജില്ലയുടെ പഥ സഞ്ചലനത്തിന്റെ സമാരോഹില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ ശശീന്ദ്രന്‍ സംസാരിക്കുന്നു

റിടങ്ങളിലും ലഹരികളും മയക്കുമരുന്നുകളും വ്യാപിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു. റിട്ട. എസ്പി ഗിരിജാനാഥന്‍ അദ്ധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് ഗ്രാമജില്ലാ സംഘചാലക് അരവിന്ദാക്ഷന്‍, ഗ്രാമജില്ലാ സമ്പര്‍ക്കപ്രമുഖ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാറശാല, വെള്ളറട, പൂവ്വാര്‍, നെയ്യാറ്റിന്‍കര താലൂക്കുകളിലെ സ്വയം സേവകരാണ് പദസഞ്ചലനം നടത്തിയത്. അമരവിള പള്ളിക്ക് സമീപത്തു നിന്നാരംഭിച്ച പദസഞ്ചലം നഗരസഭാസ്റ്റേഡിയത്തില്‍ സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.