ബിഎസ്എന്‍എല്‍ ഡാറ്റാ ശേഷി ഇരട്ടിപ്പിക്കുന്നു

Tuesday 11 October 2016 11:18 pm IST

ന്യൂദല്‍ഹി: മൊബൈല്‍ ഡാറ്റാ ശേഷി ഇരട്ടിയാക്കാന്‍ ബിഎസ്എന്‍എല്‍. ഒരു മാസത്തിനുള്ളില്‍ പ്രതിമാസ ഡാറ്റാ ശേഷി ദക്ഷിണേന്ത്യയില്‍ 600 ടെറാബൈറ്റ് ആക്കി വര്‍ദ്ധിപ്പിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത മാസത്തോടെയാണേ് ദക്ഷിണ മേഖലയുടെ ഡാറ്റാ ശേഷി 600 ടെറാബൈറ്റായും മറ്റിടങ്ങളില്‍ 450 ടെറാബൈറ്റായുമാക്കും. പരിധിയില്ലാത്ത 3ജി ഡാറ്റ 1,099 രൂപയ്ക്ക് നല്‍കിയത് ഉപയോഗ വര്‍ദ്ധനവിന് കാരണമായെന്ന് കമ്പനി വിലയിരുത്തുന്നു. ദിവസം ഒരുപയോക്താവ് ശരാശരി 2.2 ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നത്. പുതിയ പ്ലാന്‍ അനുസരിച്ച് ഉപഭോക്താവിന്റെ ശരാശരി ഉപയോഗം 66 ജിബി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.