ന്യൂദല്‍ഹി: കൈക്കൂലി വാങ്ങിയതിന് സെന്‍ട്രല്‍ എക്സൈസ് സൂപ്രണ്ടന്റിനെ സിബിഐ അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ വ്യവസായിയില്‍ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സൂപ്രണ്ട് എസ്. ഡി. മീണ സിബിഐ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം എക്സൈസ് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തി അഞ്ചുപേര്‍ വ്യവസായിയുടെ കമ്പനിയിലെ രേഖകള്‍ പരിശോധിച്ചിരുന്നു.
അഞ്ചുലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് അവശ്യപ്പെട്ടു. നല്‍കിയില്ലെങ്കില്‍ കമ്പനി പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ ഇത്രയും തുക കയ്യിലില്ലെന്ന് വ്യവസായി അറിയിച്ചതിനെ തുടര്‍ന്ന് കൈക്കൂലിത്തുക 2.5 ലക്ഷവും രണ്ടു ലക്ഷമായും, പിന്നീടത് 50,000 രൂപയുമായും കുറയ്ക്കുകയായിരുന്നു.
വ്യവസായി സിബിഐയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എക്സൈസ് സൂപ്രണ്ടിനെ പണം നല്‍കാമെന്നുപറഞ്ഞ് വിളിച്ചുവരുത്തി സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: